ആലപ്പുഴ: എംഡിഎംഎയുമായി സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ. ആലപ്പുഴ മുനിസിപ്പൽ സ്റ്റേഡിയം കിഴക്ക് ബ്രാഞ്ച് സെക്രട്ടറി വിഘ്‌നേഷ് ആണ് ആലപ്പുഴ സൗത്ത് പൊലീസിന്റെ പിടിയിൽ ആയത്. 0.24 ഗ്രാം എംഡിഎംഎയും രണ്ട് സിറിഞ്ചുകളുമാണ് വിഘ്നേഷനിൽ നിന്ന് പിടിച്ചെടുത്തത്.
ഇതിന് മുൻപ് ഹരിപ്പാട് നിന്ന് എംഡിഎംഎ യുമായി പിടികൂടിയയാളിൽ നിന്നുമാണ് പൊലീസിന് വിഘ്‌നേഷിന്റെ വിവരം ലഭിച്ചത്. പ്രതിയ്ക്ക് എംഡിഎംഎ നൽകിയത് വിഘ്‌നേഷ് ആണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇയാൾ എംഡിഎംഎ ഉപയോഗിക്കുന്നതായും വിൽപ്പന നടത്തുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ആലപ്പുഴ ഇ എം എസ് സ്റ്റേഡിയത്തിൽ നിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വിഘ്‌നേഷ് എസ്എഫ്ഐ മുൻ ഏരിയ കമ്മിറ്റി അംഗം കൂടിയായിരുന്നു.
Branch secretary caught with MDMA and syringes.